Social Responsibility cannot be left to Governments alone: Governor
Governor Rajendra Vishwanath Arlekar said that social responsibility cannot be left to governments alone and that citizens and committed organizations have an important role to play in identifying societal needs and addressing them effectively. He was speaking after inaugurating the Silver Jubilee celebrations of Gandhi Bhavan International Trust at Gandhi Bhavan, Pathanapuram, Kollam. The Governor called upon citizens to move beyond personal concerns and work for the larger social good.
The Governor lauded the trust's founders and volunteers for overcoming numerous challenges to build a lasting institution focused on public welfare. He urged society to draw inspiration from such service-oriented efforts and actively contribute to community development. Addressing the gathering, the Governor praised Gandhi Bhavan for its sustained commitment to society, particularly in the fields of healthcare, education, and welfare of the specially-abled. He said the institution's journey over the past 25 years stands as a model of selfless service inspired by Mahatma Gandhi's ideals.
The Governor emphasized the importance of Indian cultural values and appreciated Gandhi Bhavan's initiatives to establish educational institutions rooted in Bharatiya traditions. The celebrations reflected Gandhi Bhavan's enduring mission of compassion, service, and social transformation.
The Governor also presented awards to former Mizoram Governor Kummanam Rajasekharan, Industrialist-poet Shri Sohan Roy for their dedicated service. Swami Subhangananda, Dr. Punalur Somaran and other dignitaries were present at the function.
****
സാമൂഹിക പ്രതിബദ്ധത സർക്കാരുകളുടേത് മാത്രമല്ല: ഗവർണർ
സാമൂഹിക പ്രതിബദ്ധത സർക്കാരുകളുടെ മാത്രം ഉത്തരവാദിത്വമായി ഒതുങ്ങരുതെന്നും, സമൂഹത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അവ ഫലപ്രദമായി പരിഹരിക്കുന്നതിൽ പൗരന്മാർക്കും സന്നദ്ധ സംഘടനകൾക്കും പ്രധാന പങ്ക് വഹിക്കാനുണ്ടെന്നും ഗവർണർ രാജേന്ദ്ര് വിശ്വനാഥ് ആർലേക്കർ പറഞ്ഞു. കൊല്ലം പത്തനാപുരം ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റിന്റെ രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാം ഓരോരുത്തരും വ്യക്തിപരമായ ചിന്തകൾക്ക് അതീതമായി പൊതുസമൂഹത്തിന്റെ നന്മയ്ക്കായി ഉണര്‍ന്ന് പ്രവർത്തിക്കണമെന്ന് ഗവർണർ ആഹ്വാനം ചെയ്തു.
പൊതുസേവനത്തിൽ സമർപ്പിതമായ ഈ സ്ഥാപനത്തെ ഇപ്രകാരം രൂപപ്പെടുത്തുന്നതിൽ നിരവധി വെല്ലുവിളികൾ അതിജീവിച്ച ട്രസ്റ്റിന്റെ സ്ഥാപകരെയും പ്രവർത്തകരെയും ഗവർണർ അഭിനന്ദിച്ചു. ഇത്തരത്തിലുള്ള സേവനമൂല്യങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് സാമൂഹിക വികസനത്തിൽ നാം സജീവമായി പങ്കാളികളാകണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഗാന്ധിഭവന് സമൂഹത്തോടുള്ള ദീർഘകാല പ്രതിബദ്ധതയിൽ, വിശിഷ്യാ ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ഭിന്നശേഷിക്കാരുടെ ക്ഷേമം എന്നീ മേഖലകളിലെ പ്രവർത്തനങ്ങളെ ഗവർണർ പ്രത്യേകം പ്രശംസിച്ചു. മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ക്ക് ഊന്നൽ നല്‍കിക്കൊണ്ട് കഴിഞ്ഞ 25 വർഷങ്ങളിലായി നിസ്വാർത്ഥ സേവനത്തിന്റെ മാതൃകയാണ് ഈ സ്ഥാപനത്തിന്റെ യാത്രയെന്ന് അദ്ദേഹം പറഞ്ഞു.
ഭാരതീയ സാംസ്കാരിക മൂല്യങ്ങളുടെ പ്രാധാന്യം എടുത്തുപറഞ്ഞ ഗവർണർ നമ്മുടെ പാരമ്പര്യങ്ങളിൽ അധിഷ്ഠിതമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള ഗാന്ധിഭവന്റെ ശ്രമങ്ങളെ അദ്ദേഹം ശ്ലാഘിച്ചു.
മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, വ്യവസായി-കവി ശ്രീ സോഹൻ റോയി എന്നിവര്‍ക്ക് സമർപ്പിത സേവനത്തിനുള്ള പുരസ്കാരങ്ങൾ ഗവർണർ സമ്മാനിച്ചു. സ്വാമി ശുഭംഗാനന്ദ, മാനേജിംഗ് ട്രസ്റ്റി ഡോ. പുനലൂർ സോമരാജൻ എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
PRESS RELEASE
Governor's condolence
Hon'ble Governor of Kerala, Shri Rajendra Vishwanath Arlekar, has condoled on the sad demise of Swami Muni Narayana Prasad ji, a revered spiritual teacher, scholar, and head of the Narayana Gurukula Foundation.
In his message, the Governor said that Swami Muni Narayana Prasad ji carried forward the timeless message of Sree Narayana Guru with great wisdom, clarity, and compassion. His profound contributions in philosophy, spiritual thought, and in universal values have left an enduring impact on society.
The Governor noted that his life and teachings will continue to inspire generations to come. The Governor recalled that the contributions of Muni, especially towards the betterment of weaker sections will always be remembered.
He conveyed his heartfelt condolences to the followers, disciples, and admirers of the departed soul, and prayed that his soul attains mukti.
***
പ്രസ് റീലീസ്
ഗവർണറുടെ അനുശോചനം അനുശോചിച്ചു
ആത്മീയ ഗുരുവും പണ്ഡിതനും നാരായണ ഗുരുകുല ഫൗണ്ടേഷന്റെ തലവനുമായിരുന്ന സ്വാമി മുനി നാരായണ പ്രസാദ് ജിയുടെ നിര്യാണത്തിൽ കേരളാ ഗവർണർ ശ്രീ രാജേന്ദ്ര് വിശ്വനാഥ് അർലേക്കർ അനുശോചനം രേഖപ്പെടുത്തി.
സ്വാമി മുനി നാരായണ പ്രസാദ് ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് വ്യക്തതയോടും കരുണയോടും ജ്ഞാനത്തോടും കൂടി ജീവിച്ചിരുന്ന വ്യക്തിയായിരുന്നുവെന്ന് ഓര്‍മ്മിച്ച ഗവർണർ തത്ത്വചിന്ത, ആത്മീയത, മാനവ മൂല്യങ്ങളുടെ പ്രചാരം എന്നിവയിൽ അദ്ദേഹം നല്‍കിയ സംഭാവനകൾ സമൂഹത്തിൽ ദീർഘകാല സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു.
പ്രതിബദ്ധതയുള്ള വരുംതലമുറകൾക്ക് അദ്ദേഹത്തിന്റെ ജീവിതവും ഉപദേശങ്ങളും തീര്‍ത്തും പ്രചോദനമാകുമെന്ന് നിരീക്ഷിച്ച ഗവർണർ, ദുർബല വിഭാഗങ്ങളുടെ ഉന്നമനത്തിനായി അദ്ദേഹം നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടുമെന്നും കൂട്ടിച്ചേർത്തു.
സ്വാമി മുനി നാരായണ പ്രസാദ് ജിയുടെ അനുയായികൾക്കും ശിഷ്യന്മാർക്കും ആരാധകർക്കും അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം പരേതന്റെ ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥിച്ചു.
ചരിത്രാവിഷ്കാരങ്ങളെ പുനഃപരിശോധിക്കണം: ഗവർണർ
കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിലവിലുള്ള ചരിത്രാവിഷ്കാരങ്ങളെ പുനഃപരിശോധിക്കുകയും, അവയെ വിമർശനാത്മകമായി വിലയിരുത്തുകയും ചെയ്യേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടു. അധിനിവേശകരുടെ 'താല്പര്യങ്ങൾക്ക്' അനുസരിച്ച് എഴുതപ്പെട്ടവയാണ് പല ചരിത്രരേഖകളും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോ. പി. രാധാകൃഷ്ണൻ നായർ രചിച്ച "10000 വർഷത്തെ ഭാരത ചരിത്രം: സത്യവും മിഥ്യയും" എന്ന പുസ്തകം പുറത്തിറക്കിയ ശേഷം അദ്ദേഹം സംസാരിക്കുകയായിരുന്നു.
തന്റെ പ്രസംഗത്തിൽ, ഇന്ത്യയുടെ രേഖപ്പെടുത്തിയ ചരിത്രത്തിന്റെ വലിയൊരു ഭാഗം അധിനിവേശകരുടെ കാഴ്ചപ്പാടിൽ നിന്നാണ് എഴുതപ്പെട്ടതെന്നും, ഇത് പലപ്പോഴും തലമുറകളായി ചോദ്യം ചെയ്യാതെയാണ് സ്വീകരിക്കപ്പെട്ടതെന്നും ഗവർണർ പറഞ്ഞു. "അധിനിവേശകർ തങ്ങളുടെ പ്രവർത്തനങ്ങളെ ന്യായീകരിക്കുന്ന രീതിയിൽ ചരിത്രം എഴുതുന്നത് സാധാരണമാണ്," എന്നും അദ്ദേഹം പറഞ്ഞു. ഭാരതം, മറ്റ് പല സംസ്കാരങ്ങളിലേതുപോലെ മറ്റു നാടുകൾ അധിനിവേശം ചെയ്ത് സ്വന്തം ചരിത്രം ചുമത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം വക്രതകൾ കോളനിയൽ കാലഘട്ടത്തിലൊതുങ്ങുന്നില്ലെന്നും, അതിനുമുമ്പേക്കു നീളുന്നവയാണെന്നും അദ്ദേഹം പറഞ്ഞു. "ആര്യൻ അധിനിവേശ സിദ്ധാന്തം" പോലുള്ള വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ട ആശയങ്ങൾ മതിയായ തെളിവുകളില്ലാതെ തന്നെ ദശാബ്ദങ്ങളായി അക്കാദമിക് മേഖലയിൽ പ്രചരിപ്പിക്കപ്പെട്ടതായി അദ്ദേഹം സൂചിപ്പിച്ചു.
മാക്സ് മുള്ളർ പോലുള്ള പണ്ഡിതരെ പരാമർശിച്ച ഗവർണർ, ചില വിദേശ ചരിത്രകാരന്മാർ ഇന്ത്യൻ ഗ്രന്ഥങ്ങളും സംസ്കാരവും വ്യാഖ്യാനിച്ച രീതികൾ പിന്നീട് തെറ്റുകൾക്കും പക്ഷപാതങ്ങൾക്കും വിധേയമായതായി കണ്ടിട്ടുണ്ടെന്നും പറഞ്ഞു. സ്വാതന്ത്ര്യാനന്തര ഇന്ത്യയ്ക്ക് ഇത്തരം ചരിത്രാവിഷ്കാരങ്ങളെ പുനഃപരിശോധിക്കാൻ അവസരം ഉണ്ടായിരുന്നുവെങ്കിലും, പലപ്പോഴും പഴയ മാതൃകകളിൽ തന്നെ ആശ്രയിച്ചു വന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യാനന്തര അക്കാദമിക് പ്രവണതകളിലും ആവശ്യമായ തിരുത്തലുകൾ വന്നില്ലെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. ചരിത്ര വ്യാഖ്യാനങ്ങളെ പുനഃപരിശോധിക്കാൻ നടത്തുന്ന ശ്രമങ്ങൾ പലപ്പോഴും യുക്തിസഹമായ അടിസ്ഥാനമില്ലാതെ എതിർക്കപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സാംസ്കാരിക തുടർച്ചയെ എടുത്തുകാട്ടിയ ഗവർണർ, ഈ സാംസ്കാരിക ഐക്യതയാണ് ദേശീയ ഐക്യത്തിന്റെ അടിസ്ഥാനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്ത്, ദേശീയ പ്രതീകങ്ങളോടും സാംസ്കാരിക പൈതൃകത്തോടും ഉള്ള ആദരവാണ് ശക്തമായ ദേശീയ തിരിച്ചറിവിന് അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. ഇൻഡോനേഷ്യ പോലുള്ള രാജ്യങ്ങളിൽ മതഭൂരിപക്ഷം വ്യത്യസ്തമായിരുന്നാലും സാംസ്കാരിക പാരമ്പര്യങ്ങൾ നിലനിൽക്കുന്നതിന്റെ ഉദാഹരണം അദ്ദേഹം ചൂണ്ടിക്കാട്ടി.
ചരിത്രത്തെ വ്യക്തതയോടും കൂടി പുനരാവിഷ്കരിക്കാൻ പണ്ഡിതന്മാരും വിദ്യാർത്ഥികളും പൊതുജനങ്ങളും സജീവമായി മുന്നോട്ടുവരണമെന്ന് ഗവർണർ ആഹ്വാനം ചെയ്തു. തെളിവുകളെയും സമതുലിതമായ കാഴ്ചപ്പാടിനെയും അടിസ്ഥാനമാക്കിയുള്ള ചരിത്രബോധം ഉറപ്പാക്കാൻ സംയുക്ത ശ്രമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മെയർ വി. വി. രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ ഗോവ ഗവർണർ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള, ജസ്റ്റിസ് കെ. പി. ബാലചന്ദ്രൻ, ചരിത്രകാരൻ ഡോ. ടി. പി. ശങ്കരൻ കുട്ടി നായർ, എഴുത്തുകാരൻ ഡോ. ജോർജ് ഓണക്കൂർ എന്നിവർ പങ്കെടുത്തു.
*******
Governor Calls for Re-examining Historical Narratives
The honourable Governor of Kerala, Shri Rajendra Vishwanath Arlekar has called for re-examining the present historical narratives and critically examining them as they were penned by invaders to suit their 'interests'. He was speaking after releasing the book "10000 Years of Bharatiya History: Truth and Myth" authored by Dr. P. Radhakrishnan Nair here today.
In his address, the Governor said that much of India's recorded history had been written by invaders, often reflecting their perspectives and interests. He observed that such narratives frequently led to distortions, which were accepted unquestioningly over generations. "It is common for invaders to write history in a manner that justifies their actions," he said, adding that India, unlike many other civilizations, did not have a tradition of invading other lands and imposing its version of history.
The Governor highlighted how these distortions were not just limited to colonial narratives but extended further back in time. He pointed to widely debated theories such as the Aryan invasion theory, which, he said, had been presented without sufficient evidence and propagated through academic systems for decades. He recalled his own school days when such ideas were taught as unquestionable facts, illustrating how deeply embedded these perspectives had become.
Referring to scholars like Max Müller, the Governor remarked that interpretations of Indian texts and culture by some foreign historians had later been questioned for inaccuracies and bias. He stressed that independent India had an opportunity to reassess such narratives but often continued to rely on inherited frameworks. He also expressed concern that even in post -independence academic trends, necessary corrections were not made. He argued that efforts to revisit historical interpretations are sometimes met with resistance, often without substance.
Emphasizing cultural continuity, the Governor described India as a civilization bound by shared cultural and philosophical traditions. He noted that this cultural identity transcends religious differences and forms the basis of national unity. Drawing a comparison with other countries, he said that respect for national icons and cultural heritage is essential for fostering a strong sense of identity. Citing examples from countries like Indonesia, he highlighted how cultural traditions continue to be preserved even in societies with different religious majorities.
The Governor urged scholars, students, and the public to actively participate in rediscovering and presenting India's history with clarity and authenticity. He called for a collective effort to ensure that historical understanding is based on evidence and a balanced perspective. The function was presided over by Mayor V. V. Rajesh and attended by prominent personalities including former Goa Governor Adv P. S. Sreedharan Pillai, Justice K. P. Balachandran, historian Dr. T. P. Sankaran Kutty Nair, and writer Dr. George Onakkoor.
*****
Ambedkar's nation-first ideology is the need of the hour: Governor
Dr. Ambedkar had put nation before everything else and his 'nation first' ideology is the need of the hour said the Hon'ble Governor of Kerala, Shri Rajendra Vishwanath Arlekar. He was presiding over a lecture 'Re-reading Dr. Ambedkar' by Justice Devan Ramachandran, Hon'ble Judge of Kerala High Court at Lok Bhavan today.
The Governor remembered Dr. Ambedkar as the principal architect of our constitution who had risen above the circumstances of his birth and made valuable contributions to the nation as a whole. Dr. Ambedkar was a man of resolve and convictions, said the Governor. The Governor remarked that Dr. Ambedkar's contributions were above all partisan and sectarian interests and his greatness should not be confined into the frames of a particular caste or region as he worked for the whole of the nation.
In his address Justice Devan Ramachandran said that Dr. Ambedkar had placed emphasis on education and he used knowledge as a powerful tool to fight the menace of caste based discrimination and the structural flaws that perpetrate such discrimination in the society. 'Knowledge dismantles denial of dignity' was the precept that made Dr. Ambedkar championed the cause of socio-economic equality to precede political equality in a free state. Justice Devan Ramachandran opined that the intellectual acumen of Dr. Ambedkar is not properly understood and that many of his prophecies were later proved right
Lok Bhavan has organized this lecture as part of the 135th Ambedkar Jayanti celebrations for an invited audience in Lok Bhavan.